അന്തരിച്ച സഹോദരന്റെ ആശുപത്രി ബില്‍ അടക്കാന്‍ അസാധുവാക്കിയ 1000, 500രൂപ നോട്ടുകള്‍ നല്‍കിയ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയും ബുദ്ധിമുട്ടിലായി.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെയാണ് മന്ത്രിയുടെ സഹോദന്‍ ഭാസ്‌കര ഗൗഡ മരണപ്പെട്ടത്. എന്നാല്‍ മൃതദേഹം വിട്ടുകിട്ടാനായി ബില്‍ അടക്കാനെത്തിയ മന്ത്രി നല്‍കിയ അസാധു നോട്ടുകള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ല. പണത്തിനു പകരം ചെക്ക് തരാമെന്ന് അറിയിച്ചെങ്കിലും അതിനും അധികൃതര്‍ തയ്യാറായില്ല. പിന്നീട് രേഖാമൂലം എഴുതി നല്‍കിയതിനു ശേ്ഷമാണ് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായത്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് മന്ത്രിയുടെ സഹോദരന്‍ കരള്‍ സംബന്ധമായ രോഗം മൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here