
കശ്മിരിലെ പാംപോറില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ കട്‌ലാബല്ലില്‍ വെച്ച് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരരെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.