നോട്ട് അസാധുവാക്കല്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ദീര്‍ഘകാല നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നോട്ട് പിന്‍വലിക്കലിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്ന് മോദി പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ നീക്കംതന്നെയാണ് അത്. അതൊരു ദീര്‍ഘകാല നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്നതാണ് പാര്‍ട്ടിയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കായി ചെയ്യുന്നതെല്ലാം ഈശ്വരനായാണ് ചെയ്യുന്നത്. പാവപ്പെട്ടവരുടെ ദാരിദ്ര്യവും പട്ടിണിയും ബി.ജെ.പിക്ക് വോട്ട് ബാങ്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന സംബന്ധിച്ച് കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here