സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നുയെന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പ്‌ കണക്കെടുക്കുന്നു.

ഹെഡ്മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്‌കൂളുകളിലെ അധ്യാപകരില്‍നിന്ന് ഇതു സംബന്ധിച്ച വിവരം ഫെബ്രുവരി ആറു മുതല്‍ ശേഖരിച്ചു ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാരെ അറിയിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ കുട്ടികളെ നിശ്ചിത സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ബന്ധിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്.

കുട്ടിയുടെമേല്‍ മാതാപിതാക്കള്‍ക്കു തുല്യ അവകാശമാണെന്നിരിക്കെ ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനാണെന്നതിന്റെ പേരില്‍ കുട്ടിയെ എവിടെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള രണ്ടാമത്തെയാളിന്റെ അവകാശം ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിനു നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം സര്‍ക്കാരില്‍നിന്നു വേതനം പറ്റുന്നവര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുകയാണു വിദ്യാഭ്യാസ വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here