മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തപ്പോള്‍ സെക്‌സ് വീഡിയോകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ ആര്‍മിയുടെ സൈബര്‍ സുരക്ഷാ വിഭാഗം.

വിനാശകാരികളായ വൈറസുകളെ കണ്ടെത്തി നശിപ്പിക്കുന്ന ദൗത്യവുമായെത്തിയ സൈബര്‍ ഉദ്യോഗസ്ഥരാണ് ലൈഗീക ചുവയുള്ള വീഡിയോ ലിങ്കുകള്‍ കണ്ടെത്തിയത്.

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി അനധികൃത പ്രവേശനം നേടാനാവുന്നതും ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനാവുന്നതുമായ മാല്‍വെയറുകളെ സിസ്റ്റത്തിനുള്ളിലേക്ക് കടത്തി വിട്ടാണ് ഉദ്യോഗസ്ഥര്‍ ഹാക്കിങ് സാധ്യമാക്കിയത്.

മാല്‍വെയറുകള്‍ റിമോട്ട് ആക്‌സസ് ട്രോജന്‍ ആയത്‌കൊണ്ട് ലഭ്യമാകുന്ന വിവരങ്ങള്‍ ദൂരെയുള്ള ഹാക്കര്‍മാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഇത്തരം മാല്‍വെയറുകള്‍ക്ക് കടന്നുകൂടിയ സിസ്റ്റത്തിന്റെ ഇമെയില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനും കഴിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here