അമേരിക്ക എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകള്‍ ഇന്നലെ മുതല്‍ കര്‍ശനമാക്കി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച് 1 ബി വീസ നിയമനം.

യുഎസ് പൗരന്മാരുടെ ചെലവില്‍ വിദേശീയരെ സഹായിക്കുന്ന പരിപാടിയാണിതെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ എച്ച് 1 ബി വീസയുടെ നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് അമേരിക്ക നിലപാടു കടുപ്പിച്ചത്.

ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവുള്ളൂയെന്നു കര്‍ശനമാക്കും. ഇതിനുള്ള അനുമതി യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമാണ്. ഇതായിരുന്നു നിയമമെങ്കിലും ഇത്രയുംനാള്‍ യോഗ്യതയും താല്‍പ്പര്യവുമുള്ള യുഎസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ വിദേശീയരെ ജോലിക്ക് എടുത്തിരുന്നത്.

2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വീസയില്‍ 4,60,000 പേരാണ് അമേരിക്കയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here