ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞെങ്കിലും കര്‍ണാടകയിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി യു.ടി ഖാദര്‍ അഴിച്ചുവച്ചില്ല. മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മാത്രമേ തന്റെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കൂവെന്ന നിലപാടിലാണ് അദ്ദേഹം.

തനിക്ക് ചുവന്ന ബീക്കണോടു കൂടിയ കാറാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ കാറില്‍ മാറ്റം വരുത്താന്‍ എനിക്ക് അധികാരമില്ല, അത് കാബിനറ്റിന്റെ തീരുമാനത്തിന് വിടുന്നു- യു.ടി ഖാദര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിക്കാനും യു.ടി ഖാദര്‍ വിട്ടില്ല. വി.ഐ.പി സംസ്‌കാരം ഒഴിവാക്കാന്‍ വേണ്ടിയെന്ന പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. എന്റെ തലയില്‍ ബീക്കണ്‍ ലൈറ്റ് വച്ചല്ല പോവുന്നതെന്നും അതു തന്റെ കാറിലാണ് വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here