വൈരം വെടിയാനൊരുങ്ങി ഉത്തരകൊറിയയും യു.എസും. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.

കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി താന്‍ കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങലെ ചൊല്ലിയുള്ള അഭിപ്രയ വ്യത്യാസങ്ങള്‍ പുകയുന്നതിനിടെയാണ് പുതിയ നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്.

അതേസമയം, പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തര കൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉത്തര കൊറിയ ഉടന്‍ അവസാനിപ്പിക്കണമെന്നും വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ വാഷിങ്ടണില്‍ ആവശ്യപ്പെട്ടു. നിബന്ധനകള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ചാനലായ സിബിഎസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കിം ജോങ് ഉന്‍ മിടുക്കനാണെന്ന് ട്രംപ് പറഞ്ഞിരുന്നു. കര്‍ക്കശക്കാരായ വ്യക്തികളെ ‘കൈകാര്യം ചെയ്ത്’ ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, കിം ജോങ് ഉന്നിന് എന്തെങ്കിലും മാനസികാസ്വ്സ്ഥ്യങ്ങളുണ്ടൊ എന്ന് തനിക്കറിയില്ലെന്നും  ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here