എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കിയതിനെതിരേ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരള ജനതയോട് ഇടത് സര്‍ക്കാര്‍ കാണിച്ചത് വഞ്ചനയെന്നാണ് എ.കെ ആന്റണി വിശേഷിപ്പിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുമായി ഇടത് നേതാക്കള്‍ക്ക് ഉള്ള ബന്ധമാണ് ഇതിലൂടെ തെളിയുന്നതെന്നും പറഞ്ഞ ആന്റണി സര്‍ക്കാര്‍ കളിക്കുന്നത് തീക്കളിയാണെന്നും മുന്നറിയിപ്പ് കൊടുക്കാന്‍ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here