ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കൈയേറ്റത്തിനു ശ്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ പൊലിസ് ജാമ്യത്തില്‍ വിട്ടു. നിസാര വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

പ്രതികളായ രണ്ടു പേരും യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലിസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.

ഇവര്‍ ഹിന്ദുസേന പ്രവര്‍ത്തകരല്ലെന്നും അനുഭാവികളാണെന്നുമാണ് പൊലിസിന്റെ വാദം. അതിക്രമിച്ചു കയറിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമെതിരെ ചെറിയ കേസെടുത്ത് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് ഡല്‍ഹി എ.കെ.ജി ഭവനില്‍ വച്ച് സീതാറാം യെച്ചൂരിക്കു നേരെ രണ്ടു ഹിന്ദു സേന പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു മുതിര്‍ന്നത്. ഇവരെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here