ച​ണ്ഡി​ഗ​ഢ്​: ബ​ലാ​ത്സം​ഗ കേസിൽ ദേ​ര സ​ച്ചാ സൗ​ധ സ്​​ഥാ​പ​ക​ൻ ആൾ​ദൈവം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ് കുറ്റക്കാരനാണെന്ന​ വിധി പുറത്തുവന്നതിന്​ പിന്നാലെ വ്യാപക സംഘർഷം. സംഘർഷങ്ങളിൽ 28 പേർ കൊല്ലപ്പെ​െട്ടന്നാണ്​ റിപ്പോർട്ടുകൾ. പാഞ്ച്​ഗുലയിലെ സി.ബി.​െഎ കോടതിക്ക്​ സമീപത്താണ്​ ​ആദ്യം സംഘർഷം ഉണ്ടായതെങ്കിലും പിന്നീട്​ വിവിധ സ്ഥലങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. ഗുർമീതി​​​​​​​​​​​െൻറ അനുയായികളുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘർഷം വ്യാപിക്കുന്നുവെന്നാണ്​ പുതിയ റിപ്പോർട്ടുകൾ.

അക്രമംസഭവങ്ങളിൽ പരിക്കേറ്റ 200 പേരെ പാഞ്ച്​ഗുലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ 57 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതിനിടെ താത്കാലിക ജയിലായി പ്രഖ്യാപിക്കപ്പെട്ട റോഹ്താക്കിന്റെ സമീപത്തെ പോലീസ് പരിശീലനകേന്ദ്രത്തിൽ രാം റഹീം എത്തിയിട്ടുണ്ട്. അക്രമങ്ങൾ അവസാനിപ്പിക്കാൻ ദേര സച്ചായുടെ വക്താക്കൾ ആവശ്യപ്പെട്ടെങ്കിലും ജനം അക്രമം തുടരുകയാണ്. ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ ആനന്ദ് വിഹാർ ഉൾപ്പെടെ ഡൽഹിയിലെ ചില സ്ഥലങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here