ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള ആദ്യ പുരസ്കാരം ജോയ് ഇട്ടൻ നാളെ സ്വീകരിക്കുംഅമേരിക്കൻ മലയാളികളുടെ അക്ഷര കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള ആദ്യ പുരസ്കാരം ജോയ് ഇട്ടൻ മന്ത്രി വി എസ്സുനിൽ കുമാറിൽ നിന്ന് സ്വീകരിക്കും . ഷിക്കാഗോയിൽ ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഇറ്റ്സ്ക്ക ഹോളിഡേ ഇൻ വച്ചു നടക്കുന്ന മഹനീയ ചടങ്ങിൽ ആണ് അദ്ദേഹം അവാർഡ് സ്വീകരിക്കുക അമേരിക്കൻ മലയാളി പ്രവാസി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിക്കുള്ള പ്രഥമ പുരസ്‌കാരമാണ് ഇത്.

സംഘടനാ രംഗത്തു സംശുദ്ധമായ പ്രവർത്തനം നൽകിയതിന് അമേരിക്കൻ മലയാളി പത്രപ്രവർത്തകർ നൽകുന്ന ആദരവുകൂടിയാണ്ഈ അവാർഡ് .
നിരവധി സംഘടനകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ജോയ്ഇ ട്ടൻ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവർത്തന രമഗത്തു സജീവമാണ് .പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻ‌തൂക്കം നൽകിയുള്ള പ്രവർത്തനങ്ങളിൽ ആണ് സജീവം. ഇപ്പോൾ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ കാനഡ അതിഭദ്രാസന കൗണ്‍സിൽ മെന്പർ കൂടിയാണ്. ഫൊക്കാനയുടെ ഈ കമ്മിറ്റിയുടെ ചാരിറ്റി കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.ഫൊക്കാനയുടെ സ്‌നേഹവീട് പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് ആദ്യ വീട് നിർമ്മിച്ച് നൽകിയത് ജോയ് ഇട്ടൻ ആയിരുന്നു .ചെറുപ്പം മുതൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ നാൾ വഴികൾ ഇങ്ങനെ.

രാഷ്ട്രീയ പശ്ചാത്തലം-:
ഹൈ സ്കൂൾ ലീഡർ , ഊരമന ഗവ . ഹായ് സ്‌കൂൾ , കേരളം യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിൽ മെമ്പർ , കെ എസ് യു – ജനറൽ സെക്രട്ടറി , കെ പി സി സി മെമ്പർ , യൂത്ത് കോൺഗ്രസ് – ജനറൽ സെക്രട്ടറി , എറണാകളും ജില്ല ട്രേഡ് യൂണിയൻ – പ്രസിഡന്റ് (ടിംബർ വർക്കേഴ്സ് യൂണിയൻ , ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ , ബിൽഡിംഗ് വർക്കേഴ്സ് യൂണിയൻ )

സാമൂഹിക സാംസ്കാരിക രംഗത്തു വഹിച്ചിട്ടുള്ള പദവികൾ
ഫൊക്കാനാ നാഷണൽ ട്രഷറർ ,വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്,മലങ്കര ജാക്കോബായ അമേരിക്കൻ ഭദ്രാസനം കൗൺസിൽ മെമ്പർ,മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് നോർത്ത് അമേരിക്ക ജനറൽ സെക്കട്ടറി ,മലങ്കരജാക്കോബായ സെന്റർ വൈഡ് പ്ലെയിൻസ്‌ ജനറൽ സെക്രട്ടറി ,വൽഹാല സെന്റ് ജോർജ് ജാക്കോബായ പള്ളി ട്രസ്റ്റി,രാമമംഗലം കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,ഊരമന വൈസ് മെൻസ് ജനറൽ സെക്രട്ടറി

ചാരിറ്റി പ്രവർത്തനങ്ങൾ-
എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നാല് വീടുകൾ നിർമ്മിച്ച് നൽകി .മുന്ന് നിർധനരായ യുവതികളുടെ വിവാഹം എല്ലാ ചിലവുകളും നൽകി നടത്തി കൊടുത്തു ,ഉപരി പഠനത്തിന് പാവപ്പെട്ട നാല് കുട്ടികൾക്ക് പൂർണ്ണമായും ചെലവ് വഹിച്ചു അവർക്കു ജോലിയിലും പ്രവേശിക്കുവാൻ അവസരം നൽകി, മൂന്നു കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുകായും ചെയുന്നു .ഫൊക്കാനാ കേരളത്തിൽ എല്ലാ ജില്ലയിലും നിർമ്മിച്ച് നൽകുന്ന സ്‌നേഹവീട് പദ്ധതിയുടെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു .ആ പദ്ധതിയിലെ ആദ്യ വീട് നിർമ്മിച്ച് നൽകുവാൻ മുഴുവൻ തുകയും സ്പോൺസർ ചെയ്തു പണി പൂർത്തിയാക്കി താക്കോൽ ദാനവും നൽകി
അമേരിക്കയിൽ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും, ചാരിറ്റി രംഗത്തും സജീവമായിട്ടുള്ള ജോയ് ഇട്ടൻ മൂവാറ്റുപുഴയ്ക്കടത്തു ഉൗരമന പാടിയേടത്തു കുടുംബാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here