ന്യൂഡല്‍ഹി: ഡല്‍ഹി ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പിണറായി വിജയന്റെ കത്ത്. സമരം ഒത്തുതീര്‍പ്പാക്കന്‍ കേജ്‌രിവാള്‍ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും കത്തിലുണ്ട്. കത്തയച്ച് വിവരം ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായി അറിയിച്ചത്.
തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്വാകാര്യ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ നഴ്‌സാണ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഐ.എല്‍.ബി.എല്‍ ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. നഴ്‌സുമര്‍ക്ക് നേരെയുള്ള തൊഴില്‍ ചൂഷണത്തിനെതിരെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം പരാതി നല്‍കിയിരുന്നു. പ്രതികാര നടപടിയായാണ് മലയാളി നഴ്‌സിനെ പിരിച്ചുവിട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ ആശുപത്രിയ്ക്ക് മുന്നില്‍ സമരം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here