കൊച്ചി: ഐഎസ് ഭീകരരില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാല്‍ കൊച്ചിയിലെത്തി. ബംഗളൂരുവില്‍ നിന്നും രാവിലെ 7.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫാ. ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വെണ്ണലയിലെ ഡോണ്‍ബോസ്‌കോ ഹൗസില്‍ പ്രഭാതഭക്ഷണത്തിന് ശേഷം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനദേവാലയത്തിലെത്തും. അവിടെ മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ജന്മനാടായ കോട്ടയം രാമപുരത്ത് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ഫാ. ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഉണ്ടാകും. തിങ്കളാഴ്ച വടുതല ഡോണ്‍ ബോസ്‌കോ ചര്‍ച്ചിന്റെ നേതൃത്വത്തിലും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം അത്താഴവിരുന്നിലും പങ്കുചേരും. ഇവിട മതമേലധ്യക്ഷന്മാരുമായും അദ്ദേം കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസും ഫാ. ഉഴുന്നാല്‍ സന്ദര്‍ശിക്കും.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദന്‍ മിഷനറീസ് ഓഫ് ചാരിറ്റി ആശ്രമ ഭവനത്തില്‍വെച്ച് ഫാ. ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കന്യാസ്ത്രീകളടക്കം 16 പേരുടെ ജീവനെടുത്ത ശേഷമായിരുന്നു ഇസ്ലാമിക് ഭീകരര്‍ ഫാദറിനെ തടവിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here