ന്യൂഡല്‍ഹി: രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയക്ക് ഗുണകരമെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. വിനോദ സഞ്ചാര മേഖലയെ രൂപയുടെ മൂല്യമിടിയുന്നത് ഒരു തരത്തിലും ബാധിക്കില്ല. കൂടുതല്‍ സഞ്ചാരികളെ ചൈനയില്‍ നിന്ന് ആകര്‍ഷിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.

ഡല്‍ഹിയില്‍ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ടൂറിസം മാര്‍ട്ട് ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അറുപത് രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കും. രാജ്യത്തെ കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ വിദേശ രാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തതിനാണ് ടൂറിസം മാര്‍ട്ട്.

അതേസമയം, നേരത്തെ രൂപയ്‌ക്കേറ്റ കനത്ത ആഘാതം ശക്തമായ രീതിയില്‍ തുടരുമെന്ന് വിദഗ്ധരുടെ പ്രവചിച്ചരുന്നു. ഇപ്പോഴത്തെ നിലയില്‍ നീങ്ങിയാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഡോളറിന്റെ മൂല്യം 75 രൂപയില്‍ സ്ഥിരത പുലര്‍ത്തുമെന്നാണ് മണികണ്‍ട്രോള്‍ പ്രമുഖ കമ്പനികളുടെ സി ഇ ഒമാര്‍, സാമ്പത്തിക വിദഗ്ദര്‍, കറന്‍സി എക്‌സ്‌പെര്‍ട്‌സ് എന്നിവരുടെ ഇടയില്‍ നടത്തിയ പോള്‍ നിരീക്ഷിക്കുന്നത്. കൂട്ടത്തില്‍ 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഡോളര്‍ വില 80 രൂപ കടക്കുമെന്നാണ്.

എന്നാല്‍ ഓഹരി വിപണിയില്‍ പ്രകടമായ മുന്നേറ്റം ഉണ്ടാകുമെന്നു ഇവര്‍ കണക്കു കൂട്ടുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സെന്‍സെക്‌സ് 38,000 ത്തിനും 40,000 ത്തിനും ഇടയില്‍ നീങ്ങുമെന്നും ഇവര്‍ കരുതുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ കൂട്ടത്തില്‍ ഏറ്റവും രൂക്ഷമായ തകര്‍ച്ച നേരിടുന്നത് രൂപയാണ്. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ രൂപയുടെ മൂല്യം 14 ശതമാനം കുറഞ്ഞു. ഇതേകാലയളവില്‍ ഇന്‍ഡോനേഷ്യയിലെ റുപ്പയ്യ 8.2 ശതമാനവും ഫിലിപ്പീന്‍സ് പെസോ 6.7 ശതമാനവുമാണ് കുറഞ്ഞത്. ഇന്ത്യ ഫോറെക്‌സ് അഡൈ്വസ്‌ഴ്‌സ് എന്ന സഥാപനത്തിന്റെ തലവനായ അഭിഷേക് ഗോയങ്ക പറയുന്നത് ഇനിയുള്ള മാസങ്ങളില്‍ രൂപയുടെ മൂല്യം 3 4 ശതമാനം കുറയാനുള്ള സാധ്യത ഉണ്ടെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here