ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ലെന്നും നമ്മുടെ ഒരു സൈനിക പോസ്റ്റ് പോലും പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ 20 ജവാൻമാർ വീരമൃത്യു വരിച്ചു. പക്ഷേ, അവരെ പാഠം പഠിപ്പിക്കുകയും ചെയ്തു -പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

Neither have they intruded into our border, nor has any post been taken over by them (China). 20 of our jawans were martyred, but those who dared Bharat Mata, they were taught a lesson: PM Narendra Modi at all-party meet pic.twitter.com/ydAOHn6eA4

— ANI (@ANI) June 19, 2020
രഹസ്യാന്വേഷണ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്​വരയിൽ ചൈനീസ് സൈന്യത്തിന്‍റെ​ ആക്രമണത്തിൽ മരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ചാണ് യോഗം ആരംഭിച്ചത്. അതിർത്തയിൽ ചൈന കടന്നുകയറിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് നേരത്തെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here