ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരവേ, ഇന്ത്യൻ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്​ഥാപനങ്ങളുടെയും വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്യാൻ ചൈനീസ്​ ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നതായി റിപ്പോർട്ട്​.

ചൈനീസ്​ സർക്കാറി​​െൻറ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം, റിലയൻസ്​ ജിയോ, എയർടെൽ, ബി.എസ്​.എൻ.എൽ,മൈ​േക്രാമാക്​സ്​, സിപ്​ല, സൺ ഫാർമ, എം.ആർ.എഫ്​, എൽ ആൻഡ്​ ടി എന്നിവയുടെ സൈറ്റുകൾ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നാണ്​ ‘ബിസിന്​സ്​ ടുഡേ’ റി​പ്പോർട്ട്​ ചെയ്യുന്നത്​.

സൈബർ ഭീഷണികൾ സംബന്ധിച്ച അന്വേഷണം നടത്തുന്ന സിങ്കപുർ ആസ്​ഥാനമായ സൈഫേമ റിസർച്ച്​ ആണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്​. വിവരങ്ങൾ ചോർത്തി ഈ സ്​ഥാപനങ്ങളുടെ സൽപ്പേര്​ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ സൈഫേമയു​െട റിപ്പോർട്ടിൽ പറയുന്നു. ടെലികോം, ഫാർമ, മാധ്യമ സ്​ഥാപനങ്ങൾ, സ്​മാർട്​ഫോൺ നിർമാതാക്കൾ, നിർമാണ-ടയർ കമ്പനികൾ എന്നിവയുടെ സൈറ്റുകളാണ്​ ഹാക്കർമാർ ലക്ഷ്യം വെക്കുന്നത്​.

വിവിധ രാജ്യങ്ങളിൽ സൈബർ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ്​ ഹാക്കർമാർ വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്​. ചൈനീസ്​ സർക്കാറുമായി ബന്ധമുള്ള ഗോഥിക്​ പാണ്ട, സ്​റ്റോൺ പാണ്ട എന്നീ ഹാക്കർ ഗ്രൂപ്പുകളാണ്​ സൈബർ ആക്രമണ ശ്രമങ്ങൾക്ക്​ പിന്നിലെന്ന്​ ക​ണ്ടെത്തിയതായും സൈഫേമ പറയുന്നു.

ഐ.പി അഡ്രസ്സുകൾ പങ്കുവെച്ചുള്ള ഹാക്കർമാർ തമ്മിലുള്ള സംഭാഷണം ചോർത്തിയപ്പോളാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന്​ സൈഫേമ പറയുന്നു​. ​പ്രതിരോധം, ടെലികോം, എയറോസ്​പേസ്​, ഗതാഗതം, ഉൽപാദനം, നിർമാണം, എൻജിനീയറിങ്​ തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘമാണ്​ ഗോഥിക്​ പാണ്ട.

വാണിജ്യ രഹസ്യങ്ങൾ ചോർത്തുന്നതിൽ കുപ്രസിദ്ധി നേടിയവരാണ്​ സ്​​റ്റോൺ പാണ്ട. ഇന്ത്യ, ജപാൻ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിലെല്ലാം ഇരു ഗ്രൂപ്പുകളും നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here