ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ. മോൾഡോയിൽ നടന്ന കോർകമാൻഡർതല ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതായാണ്​ റിപ്പോർട്ട്​. ചർച്ച ​ക്രിയാത്​മകമായിരുന്നുവെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്​ച ലഫ്​റ്റനൻറ്​ ജനറൽ തലത്തിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയിരുന്നു. ഗൽവാനിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നായിരുന്നു ചർച്ച. തിങ്കളാഴ്​ച രാവിലെ 11.30ന്​ മോൾഡോയിൽ തുടങ്ങിയ ചർച്ച രാ​ത്രി വരെ നീണ്ടിരുന്നു. ഇരു സൈന്യങ്ങളേയും കിഴക്കൻ ലഡാക്കിൽ നിന്ന്​ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.

ജൂൺ ആറിനാണ്​ ഇരു രാജ്യങ്ങളുടേയും സൈനികതലത്തിൽ ആദ്യ ചർച്ച നടന്നത്​. സംഘർഷം ലഘൂകരിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. എന്നാൽ, ചർച്ചകൾ നടക്കുന്നതിനിടെ ജൂൺ 15ന്​ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here