ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസത്തെ​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്​ വർധന. 24 മണിക്കൂറിനുള്ളിൽ 15,968 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 465 പേർ മരണമടയുകയും ചെയ്​തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട വിവരമനുസരിച്ച്​ ഇന്ത്യ​യിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 4,56,183 ആയി ഉയർന്നു. 14,476 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 1,83,022 പേർ നിലവിൽ ചികിത്സയിലാണ്​. 2,58,685 പേർ രോഗമുക്തി നേടി.

1,39,010 പേർക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയെയാണ്​ രോഗം അതിരൂക്ഷമായി പിടിച്ചുലച്ചത്​. ഇതിൽ 62,848 പേർ ചികിത്സയിൽ തുടരുകയാണ്​. 69,631 പേർ രോഗമുക്തി നേടിയപ്പോൾ 6,531​ പേർ മരണത്തിന്​ കീഴടങ്ങി.

ഡൽഹിയിൽ 66,602 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതിൽ 2,301 പേർ മരിച്ചു. 64,603 പേർ കോവിഡ്​ ബാധിതരായ തമിഴ്​നാട്ടിൽ 833 പേരാണ്​ മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here