ന്യൂഡൽഹി: രാജ്യത്ത്​ കയറ്റുമതി വിലക്കിന്​ ഭാഗികമായി ഇളവുകൾ അനുവദിച്ചതോടെ​ ആരോഗ്യപ്രവർത്തകർക്ക്​ സുരക്ഷ വസ്​ത്രമായി ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി. മാസത്തിൽ 50 ലക്ഷം പി.പി.ഇ കിറ്റ്​ യൂനിറ്റുകളായിരിക്കും കയറ്റുമതി ചെയ്യുക.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പി.പി.ഇ കിറ്റ്​ കയറ്റുമതിക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കയറ്റുമതിക്കുള്ള​ നിയന്ത്രണം ഭാഗികമായി ഒഴിവാക്കിയ സാഹചര്യത്തിൽ രാജ്യത്തുനിന്ന്​ പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചതായും മാസത്തിൽ 50 ലക്ഷം പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്യുമെന്നും ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ ഫോറിൻ ട്രേഡ്​ (ഡി.ജി.എഫ്​.ടി) അറിയിച്ചു. പി.പി.ഇ കിറ്റുകൾ ഒഴികെ മറ്റു സുരക്ഷ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിയന്ത്രണം തുടരും.

മേയ്​ക്ക്​ ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത്​ നിന്ന്​ 50 ലക്ഷം യൂണിറ്റ്​ പി.പി.പി കിറ്റുകൾ കയറ്റുമതി ചെയ്യുമെന്ന്​ വാണിജ്യമന്ത്രി പീയുഷ്​ ഗോയൽ അറിയിച്ചു.

Boosting Make in India exports, Personal Protection Equipment (PPE) medical coveralls for COVID-19 have been allowed with a monthly export quota of 50 lakh. pic.twitter.com/qpebJvqXuy

— Piyush Goyal (@PiyushGoyal) June 29, 2020

LEAVE A REPLY

Please enter your comment!
Please enter your name here