മസ്​കത്ത്​: ഒമാനിൽ 910 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 39060 ആയി. 3191 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 375 പേർ പ്രവാസികളും 535 പേർ സ്വദേശികളുമാണ്​. 1222 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 22422 ആയി. ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 169 ആയി ഉയരുകയും ചെയ്​തു. 16469 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 53 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423 ആയി. ഇതിൽ 115 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 430 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ രോഗികളുടെ എണ്ണം 26335 ആയി. ഇതിൽ 15906 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 115 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്ന്​ കൂടുതൽ രോഗികൾ. 203 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറിൽ 99ഉം മത്രയിൽ 61 ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;


1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7135, 5243, 61; മസ്​കത്ത്​ -704,669,12; ബോഷർ-7313, 3912,99; അമിറാത്ത്-1530,854,31; സീബ്​ -9318,5088,203; ഖുറിയാത്ത്​-335,140,24.
2. വടക്കൻ ബാത്തിന: സുവൈഖ്​ -826,412,50; ഖാബൂറ-280,129,18; സഹം-575,283,36; സുഹാർ -1211,618,63; ലിവ -298,196,16; ഷിനാസ്​ -261,181,4.
3. തെക്കൻ ബാത്തിന: ബർക്ക-1522,714,43; വാദി മആവിൽ- 120,81,0; മുസന്ന-616,330,6; നഖൽ -152,81,1; അവാബി- 147,104,0; റുസ്​താഖ്​ -600,221,6.
4. ദാഖിലിയ: നിസ്​വ-450,195,28; സമാഇൽ-433,192,0; ബിഡ്​ബിദ്-257,151,0; ഇസ്​കി -183,127,0; മന-72,19,0; ഹംറ-78,40,5; ബഹ്​ല -172,76,4; ആദം-79,69,0.
5. അൽ വുസ്​ത: ഹൈമ-52,38,0; ദുകം -1092,730,0; അൽ ജാസിർ-48,0,0; മഹൂത്​ – 1,0,0.
6. തെക്കൻ ശർഖിയ: ബുആലി-454,347,7; ബുഹസൻ-53,27,6; സൂർ-270,127,20; അൽ കാമിൽ -87,57,1; മസീറ-3,1,0.
7. ദോഫാർ: സലാല- 665,180,94; മസ്​യൂന-32,4,4; ഷാലിം-25,8,1; മിർബാത്ത്​-4,0,1; തഖാ-6,0, 2; തുംറൈത്ത്​-11,0,2; റഖിയൂത്ത്​ -3,0,0; ദൽഖൂത്ത്​-2,0,1.
8. വടക്കൻ ശർഖിയ: ഇബ്ര- 115,54,5; അൽ ഖാബിൽ-42,14,0; ബിദിയ -77,34,1; മുദൈബി -337,169,2; ദമാ വതായിൻ-80,38,0; വാദി ബനീ ഖാലിദ്​ -23,7,3.
9. ബുറൈമി: ബുറൈമി -424,232,6; മഹ്​ദ-13,8,0.
10. ദാഹിറ: ഇബ്രി- 363,159,32; ദങ്ക്​-32, 23,2; യൻകൽ -63,30,10.
11. മുസന്ദം: ഖസബ്​ -12,7,0; ദിബ്ബ-3,2,0; ബുക്ക -1,1,0.

LEAVE A REPLY

Please enter your comment!
Please enter your name here