റാഞ്ചി: കോവിഡ്​ മഹാമാരിയെ തുടർന്നുള്ള ലോക്​ഡൗൺ കാരണം രാജ്യത്ത്​ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർത്തിവെച്ചിരിക്കുകയാണ്​. ഓരോ താരങ്ങളും അവരവരുടെ ദൈനംദിന കാര്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്​.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണിയുടെ വിശേഷങ്ങൾ ആരാധകർ ​െകാണ്ടാടാറുണ്ട്​. ഭാര്യ സാക്ഷി ധോണിയുടെയും മറ്റ്​ ഫാൻ പേജുകളിലൂടെയുമാണിത്​. നിലവിൽ റാഞ്ചിയിലെ സ്വന്തം കൃഷിയിടത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുകയാണ്​ ധോണി.

Let’s start sowing the seeds ft. MS Dhoni..#Dhoni #Ranchi #MahiWay pic.twitter.com/Z353QFSmJF

— MS Dhoni Fans Official (@msdfansofficial) June 28, 2020
ഫാൻപേജിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വിഡിയോയിൽ ധോണി ട്രാക്​ടർ ഓടിക്കുന്നതും നിലം ഉഴുതുമറിക്കുന്നതും കാണാം. ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന കാലത്ത്​ ധോണി ജൈവകൃഷിയിൽ വ്യാപൃതനായിരുന്നുവെന്ന്​ വേണം കരുതാൻ. മുമ്പ്​ മറ്റൊരു വിഡിയോയിൽ താൻ റാഞ്ചിയിൽ തണ്ണിമത്തനും പപ്പായയും കൃഷി ചെയ്യുന്നതായി​ ധോണി പറഞ്ഞിരുന്നു.

2019 ഏകദിന ലോകകപ്പ്​ സെമിഫൈനലിന്​ ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ധോണി ഐ.പി.എല്ലിലൂടെ മടങ്ങി വരവിനെരുങ്ങിയിരുന്നു. എന്നാൽ കോവിഡ്​ മഹാമാരിയെത്തുടർന്ന്​ ടൂർണമ​െൻറ്​ അനിശ്ചിതകാലത്തേക്ക്​ നീട്ടിയിരിക്കുകയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here