ശ്രീന​ഗർ: ദ്വിദിന അതിർത്തി സന്ദർശനത്തിനായി ന്യൂഡൽഹിയിൽ നിന്ന് യാത്ര തിരിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിൽ എത്തി. നിയന്ത്രണ രേഖയിലെയും യഥാർത്ഥ നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം. കരസേന മേധാവി എം.എം നരവനെ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്.ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മൂന്നിനായിരുന്നു നേരത്തേ രാജ്നാഥ് സിംഗിന്റെ ലഡാക്ക് സന്ദർശനം നിശ്ചയിച്ചിരുന്നത്.

പിന്നീട് അത് റദ്ദാക്കുകയും അന്നേ ദിവസം പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കിൽ എത്തിച്ചേരുകയുമായിരുന്നു. അതേസമയം, അതിർത്തിയിൽ നിന്നുള്ള സേന പിന്മാറ്റത്തിൽ നടപടി തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രണ്ട് ദിവസത്തെ പരിപാടിയിൽ ആദ്യം ലഡാക്കാണ് രാജ്നാഥ് സിംഗ് സന്ദർശിക്കുക. നാളെയാണ് ജമ്മുകാശ്‌മീരിലേക്ക് അദ്ദേഹം എത്തുക. രാജ്‌നാഥ് സിംഗിന്റെ സന്ദർശനം സൈനികർക്ക് ഊർജ്ജം പകരുമെന്നാണ് സേനയുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here