മനോഹരമായ കൈവിരലുകൾ സ്വന്തമാക്കാൻ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. സൗന്ദര്യസങ്കൽപ്പങ്ങളിൽ കൈവിരലുകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കൈവിരലുകളുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനാണ് മാനിക്യൂർ ചെയ്യുന്നത്. വിലകൂടിയ ആർട്ടിഫിഷ്യൽ ക്രീമുകൾ ഉപയോഗിക്കുന്നതിനെക്കാൾ ഫലപ്രദമായി, തീർത്തും നാച്ചുറലായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ മാനിക്യൂർ ചെയ്യാൻ കഴിയും. ഇതിനായി ബ്യൂട്ടിപാർലറിൽ പോയി കാശ് കളയേണ്ടെന്ന് മാത്രമല്ല, പാർശ്വഫലങ്ങളില്ലാതെ മികച്ച റിസൽറ്റ് ലഭിക്കുകയും ചെയ്യും. നഖത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം കൈവിരലുകളുടെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മാനിക്യൂർ ഫലപ്രദമാണ്. മാനിക്യൂർ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

  • ആദ്യമായി റിമൂവർ അപ്ലൈ ചെയ്ത് കൈനഖത്തിലെ നെയിൽ പോളിഷ് തുടച്ച് നീക്കുക.
  • നെയിൽ കട്ടർ ഉപയോഗിച്ച് നഖം മുറിച്ച് ഷേപ്പ് ചെയ്ത് ഫയൽ ചെയ്തെടുക്കുക.

  • ഇളം ചൂട് വെള്ളത്തിൽ അല്പം ഷാംപൂ, നാരങ്ങാ നീര്, ഒരു തുള്ളി ഡെറ്റോൾ, അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് 15 മിനിട്ട് നേരം കൈകൾ മുക്കി വയ്ക്കുക.ശേഷം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ ഭാഗവും കൈകളും നന്നായി ഉരച്ചു കഴുകുക.

  • ശേഷം കൈകൾ നന്നായി കഴുകി ടവൽ ഉപയോഗിച്ച് തുടച്ച ശേഷം ഇഷ്ടമുള്ള മോയിസ്ചൈസർ ഉപയോഗിച്ച് കൈകൾ മസാജ് ചെയ്യുക.

  • ബെസ്കോട്ട് ഇട്ട ശേഷം ഇഷ്ടമുള്ള നെയിൽ പോളിഷ് ഇടാം. ആഴ്ചയിലോരിക്കൽ ഇങ്ങനെ ചെയ്താൽ പൂവ് പോലെ മൃദുലമായ കൈവിരലുകൾ സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here