കാശ്മീർ: കേന്ദ്ര ഭരണ പ്രദേശമായ ജമ്മൂ കാശ്മീരിൽ നിന്നും സുരക്ഷാ സേനയുടെ നൂറ് കമ്പനികളെ പിൻവലിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ അവലോകനയോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സി.ആർ.പി.എഫിന്റെ 40 കമ്പനികളും എസ്.എസ്.ബി, ബി.എസ്.എഫ്, സി.ഐ.എസ്. എഫ് എന്നീവയിൽ നിന്നും 20 കമ്പനികൾ വീതവുമാണ് കാശ്മീർ താഴ്‌വരയിൽ നിന്നും പിൻവാങ്ങുക.നൂറ് അർദ്ധ സൈനിക കമ്പനികൾ ഉടൻ തന്നെ കാശ്മീരിൽ നിന്നും പിൻവാങ്ങി ക്യാമ്പിലെത്താനാണ് നിർദേശം. കാശ്മീരിൽ ആർട്ടിക്കിൾ 307 നടപ്പിലാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ആഗസ്റ്റിൽ നൂറ് കമ്പനി അർദ്ധ സെെനികരെ ഇവിടെ നിയോഗിച്ചിരുന്നത്.

ഒരു അർദ്ധ സെെനിക കമ്പനിയിൽ നൂറ് സെെനികരാണ് ഉണ്ടാവുക.മെയ് മാസത്തിൽ ജമ്മു കാശ്മീരിൽ നിന്ന് പത്തോളം സി.ആർ.പി.എഫിന്റെ കമ്പനികളെ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു. ഈ ആഴ്ച ആവസാനത്തോടെ കാശ്മീർ താഴ്‌വരയിൽ നിന്നും ഇവരെ പിൻവലിക്കുമെന്നും അധികൃതർ പറഞ്ഞു. ഇതിന് ശേഷം സി.ആർ.പി.എഫിന്റെ 60 ബറ്റാലിയൻ യുണിറ്റുകളാണ് കാശ്മീരിലുണ്ടാവുക. ഓരോ യുണിറ്റിലും ആയിരം സൈനികർ വീതമാണുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here