ന്യൂഡൽഹി: അരുണാചൽപ്രദേശിൽ നിന്നു കാണാതായ 5 കുട്ടികളെ ചൈനയിൽ കണ്ടെത്തി. ചൈനീസ് സേന ഇക്കാര്യം അറിയിച്ചതായി കേന്ദ്ര സഹമന്ത്രി കിരൺ റിജിജു ഗുവാഹത്തിയിൽ പറഞ്ഞു. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികളെടുക്കുന്നു.

കുട്ടികൾ ചൈനയിലുണ്ടെങ്കിൽ അറിയിക്കാൻ കരസേന ചൈനീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു. ഒരു വിവരവും ഇല്ലെന്നാണ് തിങ്കളാഴ്ച ചൈനീസ് വക്താവ് പറഞ്ഞത്. അരുണാചൽ തങ്ങളുടെ സ്ഥലമാണെന്നും സ്വന്തം ആൾക്കാരെ തട്ടിയെടുക്കേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു.
ഇന്ത്യൻ സൈനികർക്കു ഭക്ഷണം വിതരണം ചെയ്യുന്ന കുട്ടികളെയാണ് 4 ദിവസം മുൻപു കാണാതായത്. ഇവരെ ചൈന തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here