ന്യൂയോർക്ക്: ന്യൂയോർക്കിൽ വെള്ളിയാഴ്‌ച നടന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തിൽ നിന്ന്‌ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സംസാരിക്കുന്നതിനിടെയാണ്‌ സംഭവം. പ്രസംഗത്തിൽ ഇന്ത്യക്കെതിരായ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥനായ മിജിറ്റോ വിനിറ്റോ ഇറങ്ങിപ്പോയത്.‌

പാക്‌ പ്രധാനമന്ത്രിയുടെ‌ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശമാണ്‌ യോഗത്തിൽ പ്രദർശിപ്പിച്ചത്‌.‌ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ഖാൻ ഇന്ത്യയെ വിമർശിച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ യുഎന്നിലുള്ള മറുപടി അവകാശം ഉപയോഗപ്പെടുത്തി ഇന്ത്യ പ്രതികരിക്കുമെന്ന്‌ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ട്വീറ്റ്‌ ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച യുഎൻ പൊതുസഭയെ വീഡിയോ കേൺഫറൻസിലൂടെ അഭിസംബോധന ചെയ്യാനിരിക്കെയാണ്‌ ഈ വിവാദങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here