കൊച്ചി : ഡോളർ കടത്തിൽ പങ്കുള്ള ഉന്നത രാഷ്ട്രീയ നേതാവിന്റെ പേരു മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവെന്നാണു വാർത്തകൾ. പൊലീസിന്റെയും ഇന്റലിജൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രിയോ കേസന്വേഷിക്കുന്ന ഇഡിയോ ഈ നേതാവ് ആരാണെന്നു വെളിപ്പെടുത്തണം.‌

അന്വേഷണത്തിന്റെ ഭാഗമായി കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടു ജഡ്ജി ഞെട്ടിയെങ്കിൽ ജനം ബോധം കെട്ടു വീഴും. സ്വർണക്കടത്തു കേസിൽ ശിവശങ്കറും സ്വപ്നയും സർക്കാരിനെ സംരക്ഷിക്കാനാണു ശ്രമിക്കുന്നത്. സർക്കാർ അവരെയും സംരക്ഷിക്കുന്നു. അല്ലെങ്കിൽ എന്തുകൊണ്ടാണു ശിവശങ്കറെ 311–ാം വകുപ്പനുസരിച്ചു സർക്കാർ പിരിച്ചു വിടാത്തതെന്നു പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ് പ്രസി’ൽ രമേശ് ചെന്നിത്തല ചോദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here