ന്യൂഡൽഹി: കോവിഡ് വാക്സീന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. വാക്സീനു രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയിൽ പരീക്ഷണം നടത്താതെ തന്നെ വാക്സീന് അംഗീകാരം നൽകണമെന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനു (സിഡിഎസ്‍സിഒ) ഫൈസർ നൽകിയ അപേക്ഷയിൽ പറയുന്നത്.

പരീക്ഷണത്തിൽ പങ്കെടുത്തവരിൽ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോർട്ടുമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയത്. ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീൻ ‘കോവിഷീൽഡ്’ എന്ന പേരിലാണ് സീറം വിപണിയിലെത്തിക്കുക. അപേക്ഷകളിൽ പ്രാഥമിക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സിഡിഎസ്‍സിഒയ്ക്കു കീഴിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി (എസ്ഇസി) നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളറാണ് അന്തിമ തീരുമാനമെടുക്കുക. അടിയന്തര സാഹചര്യം പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ഇരു കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here