രാജേഷ് തില്ലങ്കേരി 

കൊച്ചി : സ്വർണക്കടത്ത് കേസിൽ പ്രതിയയായ സ്വപ്‌ന സുരേഷിന് വധഭീഷണിയെന്ന പരാതി തെറ്റാണെന്ന് ജയിൽ ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ട്. ജയിലിൽ നിന്നും സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിച്ചത് വിവാദമായതിനു തൊട്ടു പിന്നാലെയാണ് ജയിലിൽ ഭീഷണിയെന്ന ആരോപണവും ഉയർന്നത്.

കൊച്ചിയിൽ കോടതിയിൽ ഹാജരാക്കാനായി എത്തിയ വേളയിലാണ് സ്വപ്‌ന സുരേഷ് തനിക്ക് ജയിലിൽ ഭീഷണിയുണ്ടായതായി പരാതി നിൽകിയത്. 
 
ജയിലിൽ റിമാന്റ് തടവുകാരിക്കെതിരെ വധഭീഷണിയെന്ന പരാതി ഗൗവതരമാണെന്ന് നിരീക്ഷിച്ച കോടതി സ്വപ്‌നയ്ക്ക് സുരക്ഷനൽകാൻ നിർദ്ദേശിച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതി തെറ്റാണെന്നാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന അന്വേഷണ റിപ്പോർട്ട്.

സ്വപ്‌നയുടെ ആരോപണം തെറ്റാണെന്ന് മൊഴികൊടുത്തുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കോടതിയിൽ എഴുതി നിൽകിയ പരാതിയിൽ തനിക്ക് ഭീണിയുണ്ടായി എന്ന ആരോപണമാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ ആവിയായത്.

ഇതോടെ കേസ് കൂടുതൽ ദുരൂഹമാവുകയാണ്. സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ ചിലർ ഇടപെട്ടുവെന്നും, ചിലർ ജയിലിൽ തന്നെ വന്നു കണ്ടിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ജയിലിൽ ആരും എത്തിയിട്ടില്ലെന്നാണ് ജയിൽ ഐ ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ സ്വപ്‌നയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണമെന്നും, ജയിൽ ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ടിന് നിയമ സാധ്യതയില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ സ്വപ്‌നയുടെ വെളിപ്പെടുത്തലും, പരാതിയും, ജയിൽവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും  കൂടുതൽ വിവാദമാവുകയാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here