ന്യൂയോർക്ക്: റോക്‌ലാൻഡ്  ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പുതുമ നിറഞ്ഞ ക്രിസ്തുമസ് ആഘോഷതുടക്കം കുറിക്കുന്നു. കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തിൽ  കാലത്തിനൊത്ത ക്രിമസ് ആഘോഷം  എന്ന സന്ദേശം എല്ലാവരിലുമെത്തിക്കുകയാണ് വ്യത്യസ്തമായ ഈ ക്രിസ്തുമസ് ആഘോഷത്തിലൂടെ നൽകുന്ന സന്ദേശം.

 “ഉണ്ണിക്കൊരു മിട്ടായി ” (മിഷൻ കുക്കിസ് എക്സ്പോ  2020, ഡിസംബർ 13 & 20, ഞായർ)
അഗതികളായ കുഞ്ഞുങ്ങൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ, ഇടവകയിലെ കുട്ടികൾ  യുവജനങ്ങളുമായിചേർന്ന് തങ്ങൾത്തന്നെ പാകം ചെയ്ത്, പായ്ക്ക് ചെയ്ത കുക്കികൽ ലഭ്യമാക്കുന്നു. അതിൽനിന്നു ലഭിക്കുന്ന തുകയോട് ചേർത്ത് ഇടവകയിലെ മറ്റു സംഘടനകളും സഹകരിച്ച് പാവപ്പെട്ടവരുടെ ക്രിസ്മസ് ആഘോഷത്തിന് നേരിട്ട് സഹായിക്കുന്നു.

“കുട്ടിക്ക്രിസ്മസ്” (Kids Christmas,  ഡിസംബർ 20, ഞായർ )
ഇംഗ്ലീഷ് കുർബാനയും കരോൾ ഗാനവും, ബെത്ലഹേമിലെ പുൽക്കൂടിന്റെ ജീവനുള്ള അവതരണവും…
ദിവ്യപൈതലും തിരുക്കുടുംബവും, ഇടയന്മാരും, പൂജരാജാക്കളും SMKCC യുടെ മക്കളിലൂടെ പുനർജനിക്കുന്നു… മാലാഖമാരുടെ സ്വർഗീയ സംഗീതത്തിന് ചുവടുവച്ച് കുഞ്ഞുങ്ങൾ നമ്മെ നമ്മുടെ ബാല്യത്തിലെ ക്രിസ്മസിലേക്കു കൊണ്ടുപോകുന്നു!!…

 “ഉണ്ണിക്കൊരു കോവിഡെഴുത്ത്” ( A letter to Infant Jesus  about the life in Covid Season )

2020 ലെ കോവിഡ് കാലം തങ്ങളുടെ കുടുംബ – വിശ്വാസ – ഇടവക – CCD – സ്കൂൾ- പ്രാർത്ഥന ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കുഞ്ഞുവാക്കുകളിൽ വിവരിച്ചുകൊണ്ട് ഉണ്ണീശോക്കൊരെഴുത്ത്.

ഉണ്ണിക്കൊരു വീട് (A little house for Infant Jesus )

ഇടവകയുടെ ജീവകാരുണ്യ മുഖമായ vincent di paul society യുമായി ചേർന്ന് നാട്ടിലെ ഒരു ഭവന നിർമ്മാണത്തിന് സഹായിക്കുന്നു. ഇത്തരുണത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ സഹായിക്കുന്ന രണ്ടാമത്തെ ഭവനമായിരിക്കുമിത്!.

LEAVE A REPLY

Please enter your comment!
Please enter your name here