ഇറാനില്‍ മാധ്യമപ്രവര്‍ത്തകനെ തൂക്കിലേറ്റി. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് ഇന്ന് രാവിലെ തൂക്കിലേറ്റിയത്. റൂഹൊല്ല ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. 2017ലാണ് വധശിക്ഷയ്ക്ക് കാരണമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തന്റെ വെബ്‌സൈറ്റിലൂടെ റൂഹൊല്ല നിരന്തരമായി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നാടുകടത്തിയ റൂഹെല്ല വീണ്ടും പിടിയിലാവുകയായിരുന്നു. 2019ല്‍ റൂഹൊല്ലയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.

ടെലഗ്രാം ആപ്പിലൂടെയാണ് റൂഹൊല്ല സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ റൂഹൊല്ല നിരന്തരമായി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here