കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് യുകെ, റഷ്യന്‍ ശാസ്ത്രജ്ഞര്‍. രണ്ട് വാക്‌സിനുകള്‍ ഒരുമിച്ച് ചേര്‍ത്ത് പ്രയോഗിക്കാനാണ് രണ്ട് രാജ്യങ്ങളിലേയും ശാസ്ത്രജ്ഞന്മാരുടെ തീരുമാനം. ഒക്‌സഫഡ് ആസ്ട്രസെനക്കാ വാക്‌സിനും സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പുതിയ പരീക്ഷണങ്ങളിലുള്‍പ്പെടുത്താനാണ് നീക്കം.

രണ്ട് വാക്‌സിനുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നത് ആളുകളില്‍ കൂടുതല്‍ ഫലം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ എത്രയാളുകളെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റഷ്യയില്‍ നടക്കുന്ന പരീക്ഷണത്തില്‍ പതിനെട്ട് നവയസ്സിനു മുകളിലുള്ളവരെയായിരിക്കും ഉള്‍പ്പെടുത്തുക.

സ്പുട്‌നിക് വി വാക്‌സിന്‍ 92% വിജയകരമാണെന്ന് റഷ്യ നേരത്തേ അവകാശപ്പെട്ടിരുന്നു. ഓക്‌സ്ഫഡ് സര്‍വ്വകലാശാല ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച ഫലപ്രാപ്തി 70% ആണെന്നാണ് വിവരം. രണ്ട് വാക്‌സിനിലും സമാന ഘടകങ്ങളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്‌സിനുകളുടേയും സംയോജനം എങ്ങനെ നടപ്പിലാക്കാമെന്നുള്ളത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആസ്ട്രാസെനക്ക പറഞ്ഞു. റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഉടന്‍ പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here