തിരുവനന്തപുരം: ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി മൂലധന ചെലവുകൾക്കായി കേന്ദ്രം കേരളത്തിന് 81.5 കോടി രൂപ നൽകി. ആകെ അനുവദിച്ച 163 കോടി രൂപയുടെ ആദ്യഗഡുവാണിത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി 9879.61 കോടി രൂപയാണ് നൽകുക. ഇതിൽ 450 കോടി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ് .മറ്ര് സംസ്ഥാനങ്ങൾക്കായി 7500 കോടി രൂപയും നൽകും. റേഷൻ, വ്യവസായ സൗഹൃദം, നഗരവികസനം, ഊർ‌ജ്ജ വിതരണം എന്നീ നാലു മേഖലകളിലെ പരിഷ്കരണങ്ങളിൽ മൂന്നെണ്ണമെങ്കിലും നടത്തിയ സംസ്ഥാനങ്ങൾക്ക് 2000 കോടി രൂപയും കിട്ടും. 7500 കോടി രൂപയിൽ നിന്ന് ധനകാര്യ കമ്മിഷൻ വിതരണ നിരക്കായ 1.943 ശതമാനം നിരക്കിൽ കേരളത്തിന് 145.72 കോടി മാത്രമാണ് കിട്ടേണ്ടത്. 163 കോടി അനുവദിച്ചതിലൂടെ കേരളത്തിൽ നടത്തിയ പരിഷ്കരണങ്ങളെ കേന്ദ്രം അംഗീകരിച്ചു എന്നാണ് വ്യക്തമാക്കുന്നതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പരിഷ്കരണം നടത്തിയാൽ അധികം നൽകുന്ന വായ്പയായ 13,566 കോടി രൂപ കേരളത്തിന് കിട്ടുമെന്നതിന്റെ സൂചനയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here