ഹൈദരാബാദ്. ‘ബാഹുബലി’ താരം പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ സലാറിൽ മോഹൻലാൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെ ജി എഫ് ചാപ്റ്റർ 2നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദർ റോളിലേക്കാണ് മോഹൻലാലിനെ പരിഗണിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും പ്രതിഫലമായി 20 കോടി വാഗ്ദാനം ചെയ്തെന്നും വാർത്തകളുണ്ട്.

2016ൽ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ മോഹൻലാൽ ചിത്രങ്ങൾ തെലുങ്കു നാട്ടിൽ വൻ ഹിറ്റായിരുന്നു. ജൂനിയർ എൻ.ടി.ആറിനൊപ്പം മോഹൻലാൽ എത്തിയ ജനത ഗാരേജ് ആ വർഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളിൽ ഒന്നുമായിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ വലിയ അഭിലാഷമാണെന്ന് പ്രഭാസ് ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് മോഹൻലാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here