കാസർ‌​ഗോഡ്: കോസ്റ്റ് പൊലീസിലെ രണ്ട് സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. സുബീഷ്, രഘു എന്നീ പൊലീസുകാരെയാണ് മംഗളൂരുവിൽ നിന്നും മത്സ്യബന്ധത്തിനെത്തിയ സംഘം ഇന്ന് ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോയത്. കുമ്പളയിൽ കടലിൽ പരിശോധന നടത്തുയായിരുന്നു പൊലീസുകാർ.സംഘം അനധികൃതമായി മത്സ്യബന്ധനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർ ബോട്ടിലേയ്ക്ക് പ്രവേശിക്കുകയും കരയ്ക്ക് അടുപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ഇതിന് തയ്യാറായില്ല.തുടർന്ന് ബോട്ട് മം​ഗലാപുരത്തെ ബന്ദറിലേയ്ക്ക് പോയെന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോ​ഗസ്ഥരെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. ഇവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here