സ്വന്തം ലേഖകൻ 

കൊച്ചി : 28 വർഷത്തെ നിയമ പോരാട്ടം, സിസ്റ്റർ അഭയകേസിൽ വിധി നാളെ.
കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ച കേസായിരുന്നു സിസ്റ്റർ അഭയകൊലക്കേസ്. കോട്ടയം സെന്റ് പയസ് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ ദുരൂഹസാഹചര്യത്തിൽ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 1992 മാർച്ചിലാണ് കേരളം ഏറെ ചർച്ച ചെയ്ത അഭയകേസ് നടക്കുന്നത്.
പലതവണ അവസാനിച്ചു വെന്ന് കരുതിയിരുന്ന കേസ്, ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.

കോട്ടയം അതിരമ്പുഴ സ്വേദശി തോമസ് ലീല ദമ്പതികളുടെ മകളായിരുന്നു അഭയ. രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥി.
പി സി ചെറിയാൻ ചെയർമാനും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അഭയകേസിൽ അന്വേഷണം നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.

കോട്ടയത്തെ പൊലീസ് ഓഫീസറായിരുന്ന മൈക്കിൾ നടത്തിയ കേസന്വേഷണത്തിൽ സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതാണ് എന്നു കണ്ടെത്തി. കുടുംബപരമായി ആത്മഹത്യാപ്രവണതയുള്ളതായി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കാനോൻ നിയമ പ്രകാരം സിസ്റ്റർ അഭയെ കന്യാസ്ത്രീ മഠത്തിൽ പ്രവേശിപ്പിച്ചതു തന്നെ തെറ്റാണെന്ന പ്രതികരണമാണ് സഭാ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ്ത്.


സി ബി ഐ കേസ് അന്വേഷണം ഏറ്റെടുത്തു


ഡി വൈ എസ് പിയായിരുന്ന വർഗ്ഗീസ് പി തോമസിന്റെ അന്വേഷണത്തിലാണ് അഭയ കേസ് കൊലപാതകമാണ് എന്ന നിഗമനത്തിലെത്തിയത്. എസ് പി ത്യാഗരാജൻ അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ടുകൊടുക്കാൻ വർഗ്ഗീസ് പി തോമസിൽ തമ്മർദ്ധം ചെലുത്തിയെന്നായിരുന്നു ആരോപണം. വർഗീസ് പി തോമസ് സി ബി ഐയിൽ നിന്നും രാജിവച്ചു. കേസിൽ പിന്നീട് വലിയ ട്വിസ്റ്റാണുണ്ടാത്. പാർലമെന്റിൽ വരെ അഭയാകേസെത്തി. അന്വേഷണ ചുമതലയിൽ നിന്നും എസ് പി  ത്യാഗരാജനെ മാറ്റി.

കേസിൽ ആരോപണ വിധേയരായത് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ആയതോടെ കേസ് ഏറെ വിവാദമായി. ആദ്യഘട്ടത്തിൽ കേസ് അട്ടിമറിക്കപ്പെട്ടുവെങ്കിലും തുടരന്വേഷണത്തിൽ വൈദികരും കന്യാസ്ത്രിയും പ്രതിചേർക്കപ്പെട്ടു. ഇവരെ പിന്നീട്

 വൈദികരും കന്യസ്ത്രീയും പ്രതിചേർക്കപ്പെട്ടു. സിസ്റ്റർ സ്‌റ്റെഫി, ഫാ.കോട്ടൂർ, ഫാ പൂതൃക്ക എന്നിവരായിരുന്നു പ്രധാന പ്രതികൾ. കേസ് അദ്യഘട്ടത്തിൽ അട്ടിമറിക്കാൻ കൂട്ടു നിന്നുവെന്ന കുറ്റത്തിന് പൊലീസ് ഓഫീസറായിരുന്ന മൈക്കിളിനെതിരെയും അന്വേഷണ സംഘം കേസിൽ പ്രതി ചേർത്തു.
ആദ്യഘട്ടത്തിൽ ആത്മഹത്യയെന്ന പേരിൽ എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി കേസിലെ പ്രധാന സാക്ഷിയായിരുന്ന അടയ്ക്കാരാജുവിനെ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു. ഒരു വർഷത്തിലേറെക്കാലം രാജുവിനെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു, മകളുടെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യവുമായി അഭയയുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചു.
അഭയകേസിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തിയതോടെ കേസിന് പുതിയ മാനം കൈവന്നു. കേസ് അട്ടിമറിക്കാനായി അഭയയുടെ മൃതദേഹം  പോസ്റ്റു മോർട്ടം റിപ്പോർട്ട് തിരുത്തിയെന്നതായി കണ്ടെത്തി. കേസിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ നടത്തിയ നീക്കങ്ങളും അന്വേഷണ സംഘം അന്വേഷിച്ചു. രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ കൂറുമാറിയപ്പോഴും ശാസ്ത്രീയ തെളിവുകളും, സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോയത്. കേസിൽ ഫാ. പൂത്ത്യക്കയിലിനെ കേസിൽ നിന്നും കോടതി വിചാരണ വേളയിൽ ഒഴിവാക്കി.  

2007 ൽ ഫോറൻസിക്ക് റിപ്പോർട്ടിലും, ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലും തിരുത്തലുകൾ വരുത്തിയെന്ന് കണ്ടെത്തി. നന്ദകുമാർ നായർ കേസന്വേഷണ ചുമത ഏറ്റെടുത്തു. തോമസ് കോട്ടൂർ, ജോസ് പൂത്യക്കയിലും സിസ്റ്റർ സ്റ്റെഫിയും കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പുതിയ അന്വേഷണ സംഘമാണ് കേസ്

കൈക്കോടാലികൊണ്ട് തലയ്ക്ക് അടിയേറ്റാണ് സിസ്റ്റർ അഭയമരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനായ വി വി അഗസ്റ്റിനെ സി ബി ഐ നുണപരിശോധനയ്ക്ക് വിധേയമാക്കി. നാർക്കോപരിശോധനാ ഫലത്തിന്റെ ദൃശ്യങ്ങൾ പുറത്തായത് ഐറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ വി വി അഗസ്റ്റിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

സുപ്രിംകോടതി ഉത്തരവോടെയാണ് പിന്നീട് കേസ് വിചാരണ ആരംഭിച്ചത്. ഇല്ലാത്ത സാക്ഷികളെ ഹാജരാക്കിയാണ് സി ബി ഐ തങ്ങളെ കേസിൽ പ്രതികളാക്കിയതെന്നാണ് പ്രതികളായ ഫാ. കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും ആരോപിച്ചിരുന്നത്. എന്നാൽ മോഷ്ടാവായിരുന്ന അടയ്ക്കാരാജുവാണ് പ്രധാന സാക്ഷിയായിരുന്നത്.
2019 ഓഗസ്റ്റ് 29 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. സി ബി ഐ അന്വഷിച്ച കേസിൽ ഒന്നര വർഷക്കാലം വിചാരണ നീണ്ടു നിന്നു,  
ഈമാസം 10 ന്  കേസിന്റെ വിചാരണ അവസാനിച്ചതോടെ 22 ന് വിധിപറയാൻ മാറ്റുകയായിരുന്നു.

അഭയകേസിൽ ഇന്നുള്ള കോടതി വിധിയെന്താവുമെന്നാണ് കേരളം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here