സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിലെ ബാറുകളും, ബീയർപാർലുകളും തുറക്കാൻ സർക്കാർ ഉത്തരവായി.  നാളെ മുതൽ ബാറുകൾ പ്രവർത്തിച്ചുതുടങ്ങും. ബിവറജസ് ഔട്ട്‌ലറ്റുകളുടെ പ്രവർത്തന സമയം ഒൻപതുവരെയാക്കി വർദ്ധിപ്പിച്ചു. നിവവിൽ ഏഴ ് വരെയായിരുന്നു പ്രവർത്തന സമയം. മദ്യശാലളിലൂടെ പാർസലായി മദ്യവിൽപ്പന നടന്നിരുന്നുവെങ്കിലും ബാറുകൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ബാറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു, എന്നാൽ ബാറുകൾ തുറക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമോ എന്ന ഭയംമൂലം സർക്കാർ തീരുമാനം നീട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അംഗങ്ങളുടെ സത്യപ്രതിജ്ഞകഴിഞ്ഞ തിനെതുടർന്നാണ് ബാറുകൾ തുറക്കാൻ തീരുമാനമെടുത്തിരുന്നത്.


കോവിഡ് ബാധയെതുടർന്ന് മാർച്ച് മാസം 21 നാണ് ബാറുകളും ബിയർപാർലറുകളും അടയ്ക്കുന്നത്. ബാറുകൾ അടക്കാനും ബിവറജസ് ഔട്ട്‌ലറ്റുകൾ പ്രവർത്തിപ്പിക്കാനും സർക്കാർ തീരുമാനമെടുത്തു. പിന്നീട് മദ്യവിൽപ്പനയ്ക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിലച്ചു. മദ്യം ലഭിക്കാതെ ചിലർ ആത്മഹ്യ ചെയ്യുകയും മയക്കുമരുന്ന് വ്യാപനം ഉണ്ടാവുകയും ചെയ്തതോടെയാണ് എക്‌സൈസ് വകുപ്പ് മദ്യവിൽപ്പന പുനസ്ഥാപിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്.
കോവിഡ് വ്യാപനം തടയാനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനുമായി മൊബൈൽ ആപ്പിലൂടെ മദ്യവിൽപ്പന നിയന്ത്രിക്കാനും സർക്കാർ തീരുമാനിച്ചു. ബിവറജസ് ആപ്പും കോവിഡ് കാലത്ത് ആരോപണങ്ങൾക്ക് വഴിയൊരുക്കി. ബിവറജസ് ആപ്പ് ഉപയോഗിച്ച് ബാറുകളിൽ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യവും സർക്കാർ ഏർപ്പെടുത്തിയിരുന്നു.

ബാറുകളിൽ നിന്നും പാർസലായി മദ്യവിൽപ്പന തുടർന്നെങ്കിലും മാസങ്ങളായി വെയിറ്റർമാരും മറ്റു തൊഴിലാളികളും തൊഴിൽ പ്രതിസന്ധിയിലായിരുന്നു.  ബാറുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here