സ്വന്തം ലേഖകൻ

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനെതിരെ ഇ ഡിയുടെ കുറ്റപത്രം ഇന്ന കോടതിയിൽ സമർപ്പിച്ചു. അറസ്റ്റ് നടന്ന് അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ വന്നാൽ സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന തിനാലാണ് ശിവശങ്കരനെതിരെ ഇടക്കാലം കുറ്റപത്രം സമർപ്പിക്കാൻ ഇ ഡി തീരുമാനിച്ചത്. ശിവശങ്കരന്റെ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ഇ ഡി ഇന്ന് കോടതിയെ അറിയിക്കും.


സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഔദ്യോഗിക പദവി ഉപയോഗിച്ച് സഹായിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളാണ് ശിവശങ്കരനെതിരെ ചുമത്തിയിരിക്കുന്നത്. ശിവശങ്കർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്.

ശിവശങ്കരനെതിരെയുള്ള കേസന്വേഷണം തുടരുകയാണ് എന്നും ഇ ഡി കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here