 ക്ഷേമ പെൻഷൻ 1500രൂപ
 സൗജന്യ കിറ്റ് 4 മാസം കൂടി
 50,000 തൊഴിലവസരങ്ങൾ
 കൊവിഡ് വാക്സിൻ സൗജന്യം

തിരുവനന്തപുരം: വിവാദ വേലിയേറ്റങ്ങളെ പാടെ തള്ളി വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ച കേരളജനത നാലു മാസങ്ങൾക്കപ്പുറം ഭരണത്തുടർച്ചയും നൽകുമെന്ന ശുഭപ്രതീക്ഷയിൽ സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.52 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ ജനുവരി ഒന്ന് മുതൽ 100 രൂപ കൂട്ടി 1500 രൂപയാക്കിയതും റേഷൻകടകൾ വഴി 80 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റു വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയതും നിയമസഭാ തിരഞ്ഞെടുപ്പിലും തുണയ്ക്കുമെന്ന കണക്കു കൂട്ടലിലാണെന്ന് വ്യക്തം. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. തദ്ദേശ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞപ്പോൾ പെരുമാറ്റച്ചട്ട ലംഘനമുയർത്തി പ്രതിപക്ഷം ഇലക്‌ഷൻ കമ്മിഷനെ സമീപിച്ചിരുന്നു.രണ്ടാംഘട്ടത്തിലും അമ്പതിനായിരം പേർക്ക് തൊഴിൽ ലക്ഷ്യമിടുന്നെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് കാലമായിട്ടും അരിവില ഉയരാതെ നിറുത്തി. ആദ്യഘട്ട പരിപാടിയിൽ അമ്പതിനായിരം തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചതെങ്കിലും 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.ഒന്നാംഘട്ട നൂറുദിന കർമ്മപരിപാടികളുടെ കാലാവധി അവസാനിച്ച ഈ മാസം 9ന് രണ്ടാം ഘട്ടം ആരംഭിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പ്രഖ്യാപിക്കാനായില്ല. ഒന്നാം നൂറുദിന പരിപാടിയിൽ മന്ത്രിമാർ പുതുതായി ഉൾപ്പെടുത്തിയവയടക്കം 122 പ്രോജക്ടുകൾ പൂർത്തീകരിച്ചു.രണ്ടാം ഘട്ടത്തിൽ 10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും. പ്രകടനപത്രികയിൽ സർക്കാർ പറഞ്ഞ അറുന്നൂറിന പരിപാടിയിൽ 570ഉം പൂർത്തിയാക്കിയെന്നും രാജ്യത്തെ ഏതളവുകോൽ പ്രകാരവും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീയെ പുണർന്ന്
 കുടുംബശ്രീ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ 15000 സംരംഭങ്ങൾ
 ചിക്കൻ ഔട്ട്‌ലെറ്റുകൾ, ജനകീയ ഹോട്ടലുകൾ, കയർ സ്റ്റോറുകൾ, ഹോം ഷോപ്പികൾ എന്നിവിടങ്ങളിൽ 2500 പേർക്ക് തൊഴിൽ
 കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയിലെ വായ്പകളിലൂടെ 10,000 പേർക്ക് തൊഴിൽ
 നിലവിലെ 847 കുടുംബശ്രീ ഭക്ഷണശാലകൾക്ക് പുറമേ 153 എണ്ണവും കൂടി

LEAVE A REPLY

Please enter your comment!
Please enter your name here