സർക്കാരുമായുള്ള പോരാട്ടം ഇത് രണ്ടാം തവണ

ഉണ്ണികൃഷ്ണൻ എ ആർ

തിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായി. കർഷകബില്ലിനെതിരെ പ്രതിഷേധിക്കാനായി പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തീരുമാനം കൈക്കൊണ്ടതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉടലെടുത്തത്.
ഗവർണർ നിലപാട് കടുപ്പിച്ചാൽ അത് വലിയ നിയമപ്രശ്‌നങ്ങൾക്ക് കാരണമാവും. അതിനാൽ തർക്കം പരിഹരിക്കാനായി നിയമന്ത്രി എ കെ ബാലനും, കൃഷി മന്ത്രി സുനിൽകുമാറും ഗവർണറെ കണ്ട് ചർച്ചകൾ നടത്തി. ഡിസംബർ 31 ന് പ്രത്യേക നിമയസബാ സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാർ ഗവർണറെ കണാണാനായി രാജ്ഭവനിൽ എത്തിയത്.



ജനുവരി എട്ടിന് നിയമസഭാ സമ്മേളനം ചേരുന്നതിന് തീരുമാനം എടുത്തിരിക്കയാണ്. സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്  നടപടി ക്രമങ്ങൾ ആരംഭിക്കുക. കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് നയപ്രഖ്യാപന പ്രസംഗത്തിൽ വിഷയം. ഇത് ഗവർണർ വായിക്കുമോ എന്നതാണ് സർക്കാരിന്റെ മുന്നിലുളള ചോദ്യം. ഗവർണർ നയപ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗം നീക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് പ്രതിസന്ധിയുണ്ടാക്കും.
ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നത ഗവർണർ-സർക്കാർ പോരിന് വഴിവച്ചിരുന്നു. പിന്നീടുണ്ടായ ചർച്ചയിലാണ് പോര് അവസാനിച്ചത്. സംസ്ഥാനത്ത് അതേ സാഹചര്യമാണ്  വീണ്ടും ഉണ്ടായിരിക്കുന്നത്.
പ്രത്യേക സമ്മേളനം വിളിക്കാനുള്ള നീക്കത്തിന് ഗവർണർ അനുമതി കൊടുക്കാതെ വന്നതോടെ ഗവർണറെ അതിനിശിതമായ ഭാഷയിലാണ് ഭരപക്ഷം വിമർശിച്ചത്. ഗവർണ്ണർ ബി ജെ പിയുടെമുഖ്യ അജണ്ടകൾ നടത്താൻ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഗവർണർക്ക് അതിരഹസ്യസ്വഭാവമുള്ളതെന്ന നിലയിൽ അയച്ച കത്ത് കൈരളി ചാനലിൽ എങ്ങിനെ എത്തിയെന്നായിരുന്നു ഗവർണറുടെ ചോദ്യം.
ഇതോടെയാണ് സി പി എം ഗവർണർക്കെതിരെയുള്ള നിലപാട് കടുപ്പിച്ചത്.
ഗവർണർ രാഷ്ട്രീയമായി പ്രതികരിക്കുന്നു എന്നാണ് എൽ ഡി എഫിന്റെയും യു ഡി എഫിന്റെ ആരോപണം. ഈ വിമർശനങ്ങളെല്ലാം കഴിഞ്ഞ വർഷം പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ ഉന്നയിക്കപ്പെട്ടതാണ്.

 ഗവർണറെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിയും യു ഡി എഫ് നേതാക്കളും രംഗത്തെത്തിയതോടെ ഗവർണറും നിലപാട് കടുപ്പിച്ചു. കർഷകരുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരളസർക്കാർ എന്തിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നതെന്നാണ് ഗവർണർ ആരാഞ്ഞത്. പ്രത്യേക സമ്മേളനം റദ്ദാക്കിയെങ്കിലും വീണ്ടും പ്രത്യേക സമ്മേളനവുമായി സർക്കാർ മുന്നോട്ട്‌പോവാൻ തീരുമാനമെടുത്തത് ് ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here