കോൺഗ്രസിൽ അഴിച്ചുപണി ഉടൻ

രാജേഷ് തില്ലങ്കേരി

കൊച്ചി : കേരളത്തിൽ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് ഹൈക്കമാന്റ് ഒരുക്കങ്ങൾ തുടങ്ങി.  പ്രചാരണസമി ചെർമാനെ ഉടൻ പ്രഖ്യാപിക്കും, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സുധാകരൻ, കെ മുരളീധരൻ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്റിന്റെ മുന്നിലുള്ളത്.
ഉമ്മൻ ചാണ്ടിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം എന്നാണ് എ ഐ സി സി മൂനംഗസമിതിയുടെ നിർദ്ദേശം.
നേതൃമാറ്റം സംബന്ധിച്ചുള്ള അവസാനഘട്ട ചർച്ചയിലാണ് ഹൈക്കമാന്റ് . തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ മാറ്റും, ഒപ്പം എറണാകുളം, പാലക്കാട് ജില്ലാ അധ്യക്ഷൻമാരെയും മാറ്റാനും നിർദ്ദേശമുണ്ട്. തിരുവനന്തപുരം ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ബിന്ദുകൃഷ്ണ ബി ജെ പിക്ക് വോട്ട് മറിച്ചുവെന്ന ആരോപണം ശക്തമാണ്.


ആലപ്പുഴ ഡി സി സി അധ്യക്ഷൻ എം ലിജവിനെതിയും പ്രതിഷേധം ശക്തമാണ്. തിരുവനന്തപുരത്ത് നേതൃത്വം വോട്ട് മറിച്ചതിന് തെളിവുകളുണ്ടെന്നാണ് നേതാക്കളുടെ ആരോപണം. ഇന്നതെ ചേർന്ന കോൺഗ്രസ് നേതൃത്വ അവലോകന യോഗം വാക്തർക്കം മൂലം പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു.
പത്തനംതിട്ടയിലെ ഡി സി സി അധ്യക്ഷൻ വളരെ മോശം പ്രകടനമാണ് നടത്തിയതെന്നായിരുന്നു ആരോപണം. യു ഡി എഫിന് വലിയ തിരിച്ചടി കിട്ടിയ ജില്ലയാണ് പത്തനംതിട്ട.

എറണാകുളത്തും പാലക്കാട്ടും ഡി സി അധ്യക്ഷന്മാർ ഇരട്ടപദവി വഹിക്കുന്നവരാണ്, ടി ജെ വിനോദ് എം എൽ എ യായി ഒരു വഷർഷം കഴിഞ്ഞു, ഇരട്ടപദവി വഹിക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാണ്. പാലക്കാട് എം പി ജില്ലാ അധ്യക്ഷനായി തുടരുകയാണ്.
പുതിയ അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിനായി എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസനിക് സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ പൊതുപ്രവർത്തന രംഗത്ത് അത്രസജീവമല്ലാത്ത ഉമ്മൻചാണ്ടിയെ രംഗത്തിറക്കാനുള്ള തീരുമാനം മുന്നണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഘടകകക്ഷികൾ. കോൺഗ്രസ് ശക്തി പ്രാപിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് ആർ എസ് പി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗും തങ്ങളുടെ അതൃപ്തി നേതൃത്വത്തെ അറിയിച്ചതോടെയാണ് കോൺഗ്രസ് ഹൈക്കമാന്റ് കൂടുതൽ സജീവമായത്.

LEAVE A REPLY

Please enter your comment!
Please enter your name here