നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് കറുത്ത വേഷത്തിൽ തിളങ്ങി മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. നീളൻ കുർത്ത ധരിച്ച് മീശ പിരിച്ചുവച്ച് മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ, കറുപ്പ് നിറത്തിലുള്ള സ്യൂട്ടിൽ കൂളായി നിൽക്കുന്ന മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വൻ മാദ്ധ്യമ ശ്രദ്ധ നേടുന്നുണ്ട്.ഒപ്പം ചടങ്ങിൽ പങ്കെടുത്ത, മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ, നടൻ രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

ഇന്നലെയാണ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിലും തമ്മിലുള്ള വിവാഹം നടന്നത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുത്തിരുന്നു.ഇന്നാണ് സിനിമ പ്രവർത്തകർക്കായുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്. നവംബർ 29ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here