ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത. മലയാളത്തിലും നിരവധി വേഷങ്ങൾ ചെയ്ത താരം നിരവധി ആരാധകരെ സ്വന്തമാക്കി.തിനൊപ്പം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും മാറി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതയ്ക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. അടുത്ത കാലത്ത് തന്റെ സിനിമ വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു, അന്ന് തനിക്കുണ്ടായ ചില അനുഭവങ്ങൾ താരം വെളിപ്പെടുത്തിയിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അത്. തമിഴ് സിനിമ ബില്ലയിൽ നമിത പ്രഭാസിനൊപ്പം അഭിനയിച്ചിരുന്നു. ആ സിനിമ റീലിസ് ആയതിനു ശേഷം ഇരുവരെയും ചേർത്ത് നിറയെ ഗോസിപ്പുകൾ അന്ന് ഉയർന്നിരുന്നു, പ്രഭാസും നമിതയും തമ്മിൽ ലിവിംഗ് ടുഗതർ ആണെന്നായിരുന്നു കൂടുതലായും പുറത്ത് വന്ന വാർത്ത. ഇപ്പോൾ അതിനെ പറ്റി താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

“ഞങ്ങളെ രണ്ടുപേരെയും മിനിസ്‌ക്രീനിൽ കാണാൻ നല്ല ചേർച്ച ഉണ്ടായിരുന്നു, പ്രഭാസിന്റെ അത്രതന്നെ പൊക്കവും വണ്ണവും എനിക്കുണ്ട് അതാണ് കാരണം. ഞങ്ങൾ തമ്മിൽ സിനിമയിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞങ്ങളെ ചേർത്ത് അങ്ങനെ ഒരു വാർത്ത അന്ന് പ്രചരിച്ചത്…” മുതിർന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേര് ചേർത്ത് ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇതിനെകുറിച്ച് നമിത ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് “അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്. പറയുന്നവർക്ക് എന്തും പറയാം, നമ്മൾ അത് മൈൻഡ് ചെയ്യാതിരുന്നാൽ മതി, അവർ പറഞ്ഞോട്ടെ പുതിയത് കിട്ടുമ്പോൾ അവർ പഴയത് മറക്കും” എന്നും താരം പറയുന്നു. നമിത ഇപ്പോൾ നടനും നിർമ്മാതാവുമായ വിരേന്ദ്രചൗധരിയുടെ ഭാര്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here