തിരുവനന്തപുരം : കേരളത്തിലെ ഏക ബി ജെ പി അംഗമാണ് ഒ രാജഗോപാൽ. എന്നാൽ പലപ്പോഴും ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും രാജഗോപാൽ വ്യതിചലിക്കും. അത് തുടക്കം തൊട്ടേ അങ്ങിനെയായിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ എൽ ഡി എഫ് അനുകൂല നിലപാട് സ്വീകരിച്ചത് ബി ജെ പി നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചിരുന്നു. പ്രായം കൂടി കണക്കിലെടുത്ത് അന്ന് പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

പിന്നെയും രാജേട്ടൻ ബി ജെ പിക്ക് തലവേദനകൾ സൃഷ്ടിച്ചു. കുറച്ചുകാലമായി രാജഗോപാലിനെ ബി ജെ പി യുടെ പരിപാടികളിലും കാണാറില്ല. ഇപ്പോഴിതാ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് നടത്തിയ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രമേയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച് ഒ രാജഗോപാൽ വീണ്ടും നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയത്.
പൊതുവികാരത്തെ മാനിച്ചാണ് പ്രമേയത്തെ എതിർക്കാതിരുന്നതെന്ന് പിന്നീട് രാജഗോപാൽ എം എൽ എ പ്രതികരിച്ചതോടെ പ്രമേയത്തോട് അനുകൂല നിലപാടാണ് അദ്ദേഹത്തിനെന്ന് വ്യക്തത വരുത്തിയിരിക്കയാണ്.

പ്രമേയത്തിനെതിരെ നിലപാട് സ്വീകരിച്ച് സഭയിൽ പ്രസംഗിച്ച രാജഗോപാൽ വോട്ടിനിട്ടപ്പോൾ മൗനം പാലിച്ചു. അത് തെറ്റ് പറ്റിയതാണോ എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ അതല്ല എന്നും എന്റെ നിലപാട് കർഷകർക്കൊപ്പമാണെന്നും, കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഒ രാജഗോപാൽ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. മുതിർന്ന നേതാവായ ഒ രാജഗോപാലിനെ പാർട്ടിയുടെ നയം എന്താണെന്ന് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും എൻ കൃഷ്ണദാസും പ്രതികരിച്ചു.
വരും മണിക്കൂറിൽ പ്രമേയത്തെക്കാൾ രാജഗോപാലിന്റെ നിലപാടുകളായിരിക്കും ചർച്ച ചെയ്യപ്പെടു

LEAVE A REPLY

Please enter your comment!
Please enter your name here