തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. സുദേഷ് കുമാറിന് ഡി ജി പി റാങ്ക് നൽകി വിജിലൻസ് മേധാവിയാക്കും.

ആർ ശ്രീലേഖ വിരമിച്ച ഒഴിവിൽ ബി സന്ധ്യയെ ഫയർഫോഴ്‌സ് മേധാവിയായി നിയമിച്ചു. വിജയ് സാഖറെയ്ക്ക് ക്രമസമാധാനചുമതലയുള്ള എഡിജിപിയായി നിയമനം. എഡിജിപി അനിൽകാന്ത് റോഡ് സുരക്ഷാ കമ്മീഷണറാവും.

സിറ്റി പൊലീസ് കമ്മീഷണർമാരായി സി എച്ച് നാഗരാജ് (കൊച്ചി),ആർ ഇളങ്കോ (കണ്ണൂർ)
ബെവ്‌കോ എം ഡിയായി യാഗേഷ് ഗുപ്തയെയും നിയമിച്ചു. എ അബ്കറെ തൃശ്ശൂർ റേഞ്ച് ഡി ഐ ജിയായും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here