വിമാന ദുരന്തം, പെട്ടിമുടി ദുരന്തം…..



രാജേഷ് തില്ലങ്കേരി

വലിയ ആഘോഷത്തോടെ ആരംഭിച്ച്, ഒരു ആഘോഷവുമില്ലാതെ പോയ വർഷമാണ് നമ്മെ കടന്നു പോവുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് മാത്രമായിരുന്നില്ല, ദുരിതം, പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലും, കരിപ്പൂർ വിമാന ദുരന്തവും ഒക്കെയായി ദുരിതങ്ങളുടെ മറ്റൊരു കാഴ്ചയും നേരിടേണ്ടിവന്നു. പെട്ടിമുടിയിൽ തേയിലതോട്ടം തൊഴിലാളികളുടെ ലയത്തിലേക്ക് മലയിടിഞ്ഞുവീഴുകയായിരുന്നു.

കേരളത്തിൽ ഇന്നേവരെയുണ്ടാവാത്ത  വിമാന ദുരന്തമായിരുന്നു കോഴിക്കോട് കരിപ്പൂരിൽ അരങ്ങേറിയത്.  പെട്ടിമുടി ഉൾപ്പെടെയുള്ള ദുരന്തങ്ങൾ കേരളത്തെ ഏറെ ഞെട്ടിപ്പിച്ചു. കോഴിക്കോട് വിമാന ദുരന്തത്തിൽ 22 പേരും, ഇടുക്കി പെട്ടിമുടിയിൽ 72 പേരുമാണ് ഒറ്റ ദിവസം ഈ ലോകത്തുനിന്നും തുടച്ചുമാറ്റപ്പെട്ടത്. കരിപ്പൂരിൽ കോവിഡ് ഭീഷണിയെ പാടെ അവഗണിച്ചുകൊണ്ട് നടത്തിയ രക്ഷാപ്രവർത്തനമാണ് മരണനിരക്ക് കുറച്ചത്.
കോവിഡ് കാലത്ത് തെരുവുമക്കൾക്കും അശരണർക്കും ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിനും കോവിഡ് കാരണം ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കുന്നതിനും ഒട്ടേറെ പേർ മുന്നിട്ടിറങ്ങി. മനുഷ്യരുടെ നന്മകൾ വറ്റിയിട്ടില്ലെന്നുള്ളതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ നാം കണ്ടതും ഈ കാലത്താണ്.



തീയേറ്ററും പുതുറിലീസുമില്ലാത്ത സിനിമാ ലോകം




ആധുനിക മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ വിനോദോപാദികളിൽ മുന്നിൽ നിന്നിരുന്ന മാധ്യമം സിനിമയായിരുന്നു.  എന്നാൽ കോവിഡ് കാലം തകർത്തെറിഞ്ഞതും സിനിമയെത്തന്നെ.  
 
സിനിമാ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത 10 മാസങ്ങളാണ് നമ്മെ കടന്നുപോവുന്നത്. സിനിമാ തീയേറ്ററുകൾ തുറക്കാത്ത പത്തുമാസങ്ങൾ. മലയാളത്തിൽ അയ്യപ്പനും കോശിയും തീയേറ്ററുകളിൽ തകർത്തോടുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. കോവിഡ് വ്യാപനത്തെ തടയാനുള്ള ആദ്യനടപടിയെന്ന നിലയിൽ ആദ്യം അടച്ചിട്ടത് സിനിമാ ശാലകളായിരുന്നു.

വൻകിട സിനിമകൾ പ്രദർശനത്തിന് തയ്യാറായി നിൽക്കവെയാണ് ലോക് ഡൗൺ. മോഹൻലാൽ നായകനായ കുഞ്ഞാലി മരിക്കാർ, മമ്മൂട്ടിയുടെ ബിലാൽ തുടങ്ങി അറുപതിലേറെ ചിത്രങ്ങളാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.

ചുരുക്കം ചില സിനിമകൾ ഒ ടി ടി പ്ലാറ്റ് ഫോമിൽ പ്രദർശനത്തിന് എത്തിയെങ്കിലും സിനിമാ പ്രേക്ഷകർ തീയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളത്തിലെത്തിയ ജയസൂര്യനായകനായ സൂഫിയും സുജാതയുമാണ് ഇതിൽ ശ്രദ്ധിക്കപ്പെട്ടത്. ഒ ടി ടി റിലീസിന് പോവുന്ന സിനിമാ സംവിധായകരെയും നിർമ്മാതാക്കളെയും വിലക്കാനുള്ള തീരുമാനം എക്‌സ്ബിറ്റേഴ്‌സ് അസോസിയേഷൻ കൈക്കൊണ്ടു. ഇതോടെ പലരും ഒ ടി ടി റിലീസിനുള്ള നീക്കം ഉപേക്ഷിച്ചു. എന്നാൽ എന്ന് തീയേറ്ററുകളിൽ സിനിമ കാണാനാവും എന്ന് ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥ.

 കേരളത്തിലെ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപ് ചിലചർച്ചകൾ നടന്നിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകൾ പ്രവർത്തിക്കാൻ കഴിയൂ. പകുതി സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് തിയേറ്റർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം സിനിമാ സംഘടനകൾ അംഗീകരിച്ചില്ല, ഇതോടെ തീയേറ്റർ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാതെ വരികയായിരുന്നു.
വൈദ്യുബിൽ അടക്കം വലിയ ബാധ്യതയാണ് തിയേറ്റർ ഉടമകൾ വഹിക്കുന്നത്. എന്ന് സിനിമകൾ പ്രദർശിപ്പിക്കാൻ പറ്റാതായി.

കേരളത്തിലെ സ്‌കൂളുകൾ ഭാഗികമായി തുറന്നു. കോളജുകൾ നാലുമുതൽ ഭാഗികമായി തുറക്കാൻ തീരുമാനിച്ചിരിക്കുന്നു. ുതിയപ്രതീയോടെ  
പുതുവർഷത്തിലേക്ക്

ആഘോഷങ്ങളോടെയും ആരവങ്ങളോടെയുമെത്തിയ  2020 ലോകജനതയ്ക്ക് നല്കി തിരിച്ചടികൾ മറക്കുന്നു. 2020 നെ നാം ആഘോഷപൂർവ്വം തിരികെ അയച്ചിരിക്കുന്നു. പുതുവർഷത്തെ ഏറെ പ്രതീക്ഷകളോടെയാണ് നാം വരåവേൽക്കുത്.
കോവിഡ് നൽകിയ തിരിച്ചറിവുകൾ, ലോക്ഡൗണിൽ നാം ശീലിച്ച ചില ഒതുക്കങ്ങൾ, ആഘോഷങ്ങളിൽ ഉണ്ടായ മാറ്റം എല്ലാം സ്വീകരിച്ചുകഴിഞ്ഞു.

പതുക്കെ നാം സാധാരണ ജീവിതത്തിലേക്ക് വരുമെുതെയാണ് പ്രതീക്ഷം. നഷ്ടമായ കൂട്ടായ്മകളും, ആഘോഷങ്ങളുമൊക്കെ തിരിച്ചുവരികയാണ്.

നമുക്ക് പ്രതീക്ഷകൾക്ക് വകയുണ്ട് , സിനിമാ ചിത്രീകരണങ്ങൾ ആരംഭിച്ചെങ്കിലും സജീവമായി എന്നു പറയാനാവില്ല. കാരണം ചിത്രീകരണം പൂർത്തിയാക്കിയ സിനിമകൾ എന്ന് പ്രദർശനത്തിനെത്തിക്കാൻ കഴിയുമെന്ന് ആർക്കും അറിയില്ല. അത് വലിയസാമ്പത്തിക ബാധ്യതയിലേക്ക് നിർമ്മാതാക്കളെ തള്ളിവിട്ടിരിക്കയാണ്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങൾ ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യാൻ പറ്റില്ല. മുടക്കുമുതൽ തിരികെ പിടിക്കാൻ വഴിതേടുകയാണ് നിർമ്മാതാക്കൾ.
മോഹൻലാൽ, ജിത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ഒ ടി ടി  പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനം വന്നിരിക്കയാണ്. ഒരു സൂപ്പർ സ്റ്റാർ ചിത്രം ഒ ടി ടിയിലൂടെ പ്രദർശനത്തിനെത്തുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here