കൊച്ചി : കേരളത്തിന്റെ വികസനത്തിന്  വൻകുതിപ്പേകുന്ന ഗെയിൽ ഗ്യാസ് പൈപ്പ്‌ലൈൻ ഇന്ന് കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുക. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ , ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണ്ണാടക മുഖ്യമന്ത്രി, ഗെയിൽ പദ്ധതി ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയിൽ നിന്നും മംഗലാപുരം വരെയാണ് ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. 2010 നാണ് പദ്ധതി ആരംഭിച്ചത്. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ വലിയ എതിർപ്പുകളുയർന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. മന്ന് വർഷം മുൻപാണ് ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ നടപടികൾ വേഗത്തിലായത്. മലപ്പുറം ജില്ലയിൽ പൈപ്പിടൽ തടഞ്ഞ പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതും മറ്റും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.

കുറഞ്ഞ നിരക്കിൽ പ്രകൃതി വാതകം ലഭ്യമാവുമെന്നതാണ് ഗെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പാചക ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനുമായി പ്രകൃതിവാതകം ഉപയോഗിക്കുന്നതിനുള്ള സൗകര്യമാണ് ഇതോടെ ഒരുക്കിയിരിക്കുന്നത്. ഇത് കേരളത്തിലെയും കർണ്ണാടകത്തിലെയും വ്യാവസായിക വളർച്ചയ്ക്ക് ഏറെ ഗുണകരമാവും.

LEAVE A REPLY

Please enter your comment!
Please enter your name here