ആലപ്പുഴ : താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലാണ് താറാവുകൾ ചത്തുവീഴാൻ തുടങ്ങിയത്. കൃഷി വകുപ്പ് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്നും താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നു ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം താറാവുകളെ കത്തിച്ചുകളയാനാണ് സർക്കാർ നിർദ്ദേശം.
താറാവു കർഷകരെ ഏറെ പ്രതിസന്ധിയിലേക്കാണ് പക്ഷിപനിബാധ ഉണ്ടാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here