മുഖ്യമന്ത്രിയാവാനായി ഇറങ്ങിപ്പുറപ്പെട്ട രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസിൽ രഹസ്യനീക്കം. ഹരിപ്പാട് മണ്ഡലത്തിൽ നിന്നും മാറി സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറാനുള്ള നീക്കത്തിന് തടയിടാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. കോൺഗ്രസ് സിറ്റിംഗ് എം എൽ എ മാർ മണ്ഡലം മാറുന്നത് തടയുമെന്ന കെ മരുളീധരന്റെ പ്രസ്താവന ഈ നീക്കവുമായി ബന്ധമുണ്ട്. ഹരിപ്പാട് ബി ജെ പി വോട്ടുകൊണ്ടാണ് വിജയിക്കുന്നതെന്ന ആരോപണത്തെ തുടർന്നാണ് രമേശ് ചെന്നിത്തല മണ്ഡലം മാറാൻ നീക്കം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടായ മണ്ഡലമാണ് ഹരിപ്പാട്. ഹരിപ്പാട് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ചെന്നിത്തല ക്യംപ്. ഇനി ഹരിപ്പാടു നിന്നും മണ്ഡലം മാറിയാൽ ചെന്നിത്തല ഭയന്ന് പിൻവാങ്ങിയെന്ന ആരോപണം ഉയരും. ഹരിപ്പാട് മൽസരിച്ച് പരാജയപ്പെട്ടാൽ അത് രമേശ് ചെന്നിത്തലയുട രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയുമാവും. വലിയ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത് എന്ന് ചുരുക്കം. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കമാണ് എ ഐ സി സി നേതൃത്വം നടത്തുന്നത്. അതിന്റെ ആദ്യ പടിയാണ്  ഉമ്മൻചാണ്ടിയെ ഏത് സ്ഥാനത്തേക്കും പരിഗണിക്കാമെന്ന രമേശ് ചെന്നിത്തലയയുടെ പ്രസ്താവന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. അത് ലോക് സഭാ തെരഞ്ഞെടുപ്പിൽ 5,844 മാത്രമായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ പഞ്ചാത്തുകളും കോൺഗ്രസിനെ കൈവിട്ടു. ഇത് ചെന്നിത്തലയയ്‌ക്കെതിരെ വലിയ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. ചെന്നിത്തലയെ ബി ജെ പി സഹായിച്ചു എന്ന ആരോപണം സി പി എം ശക്തമാക്കുന്നതും കോൺഗ്രസിന് വലിയ തിരിച്ചടിയാവും. ബാർകോഴക്കേസിൽ ബിജു രമേഷ് ഉയർത്തിയ ആരോപണവും ചെന്നിത്തലയ്ക്ക് മണ്ഡലത്തിൽ തിരിച്ചടിയാവുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിശ്വാസം. മണ്ഡലമാറ്റം ഉണ്ടാവില്ലെന്നാണ് ചെന്നിത്തല  പറയുന്നത്. മുസ്ലിം ലീഗിന് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി ഉയർത്തിക്കാട്ടുന്നതിൽ താല്പര്യമില്ലാത്തതും തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here